Thursday, November 10, 2011

സന്തോഷ് പണ്ടിറ്റുമാര്‍ ഉണ്ടാവുന്നത്.

സിനിമ ഒരു ജനകീയ കലയാണ്. അതു കൊണ്ട് തന്നെ ഒരു സിനിമയെ വിമര്ശ്ശിക്കാന്എല്ലാവര്ക്കും അവകാശമുണ്ട്. പക്ഷെ, ഒരു സിനിമ എടുത്തതിന്റെ പേരില്സന്തോഷ് പണ്ടിറ്റിനെ ഇത്രയേറെ കുറ്റപ്പെടുത്താന്എല്ലാവര്ക്കും അവകാശമുണ്ടോ?

ക്രിഷ്ണനും രാധയും നിലവാരമില്ലാത്ത സിനിമയാണ്‍ എന്നാണ് പലപ്രമുഘസംവിധായകരും അവകാശപ്പെട്ടത്. അടൂറ് ഗോപാലക്രിഷ്ണനെ പോലുള്ള, അകിരൊ കുറസോവയെ പോലുള്ള സംവിധായകറ് അവര്ക്കിഷ്റ്റമുള്ള് സിനിമകള്എടുക്കുന്നു. പ്രിയദര്ശനെയും, ലാല്ജോസിനേയും പോലുള്ളവര്അവര്ക്കാവുന്ന സിനിമ എടുക്കുന്നു. സന്തോഷ് പണ്ടിറ്റ് അദ്ദേഹത്തിനാവുന്ന സിനിമ എടുക്കുന്നു. അല്ലാതെ, പ്രിയദര്ശന്റെ സിനിമ കണ്ടിട്ട്, സ്പില്ബെര്ഗിന്റെ സിനിമയുടെ നിലവാരം ഇല്ല എന്ന് ആരെങ്കിലും പറയാറുണ്ടോ? കാരണം അവരുടെ സിനിമകള്വ്യത്യസ്ത്മാണ്‍. അതു പോലെ തന്നെയാണ് സിനിമയും വ്യത്യസ്നമാണ്‍. നിലവാരം എന്താണെന്ന് അറിഞ്ഞിട്ടല്ലെ പറയുന്ന എല്ലാവരും സിനിമ കാണാന്പോയത്?

60 വയസ്സുള്ള നടന്‍, 18 വയസ്സുള്ള നായികയോടൊപ്പം ആടിപ്പാടി അഭിനയിക്കുന്നതും, കൂടെ നിന്നാല്ബള്ബും ഫിലമെന്റും പോലെ തോന്നിക്കുന്ന നായകനും, നായികയും.... ഇതൊക്കെ ഹോളിവുണ്ട്, ഇറാനിയന്സിനിമകളെ താരതമ്യം ചെയ്യുമ്പോള്‍  നിലവാരമില്ലാത്തതല്ലേ? ഹോളിവുടിന്റെയും, ബോളിവുടിന്റെയും ബട്ജറ്റ് നമുക്ക് ഇല്ല എന്ന് എല്ലാ സംവിധായകരും പറയും. നിങ്ങളുടെ സിനിമകളുടെ ബട്ജെറ്റ്ക്രിഷ്ഷനും രാധക്കുംഇല്ലല്ലോ...

പിന്നെ കലാമൂല്യം. ‘നരസിംഹത്തിനും, ആറാം തമ്പുരാനും, ബെസ്റ്റ് ആക്ടറിനും, ട്രാഫ്ഫിക്കുനും, സാള്റ്റ് & പെപ്പെറിനും, രതിനിര്വേദത്തിലും (റീമെക്) ഒക്കെ കലാമൂല്യമൊന്നും ഞാന്കണ്ടില്ല. ലോകത്തിലെ ആരുടെയും നീറുന്ന പ്രശനങ്ങള്ഞാനതില്കണ്ടില്ല. പിന്നെ എന്തടിസ്താനത്തിലാണ് സിനിമകളെക്കെ ഹിറ്റ് ആയത് സന്തോഷ് പണ്ടിറ്റിനെ കുറ്റം പറയുന്ന സംവിധായകറ് വിശദീകരിക്കണം.

എല്ലാവരെയും ഒരേ തട്ടില്നിര്ത്തി എന്ന് പറഞ്ഞ് ആരും എന്നെ തെറി പറയാന്വരണ്ട. കാരണം, സിനിമ എങ്ങനെയൊക്കെ ആണ് എന്ന് ഒരുപാട് പേര്എഴുതിയിട്ടുണ്ടാവാം. പക്ഷെ അതു മാത്രമെ സിനിമ ആയി കണക്കാക്കുകയുള്ളു എന്ന് പറഞ്ഞാല്‍, വിമര്ശിക്കുന്ന ഒരുപാടുപേരുടെ പല സിനിമകളെയും, ഗണത്തില്കൂട്ടാന്പറ്റില്ല. നിങ്ങളും ഇമ്മിണി ചെറിയ സന്തോഷ് പണ്ടിറ്റുമാര്തന്നെയാണ്.

സ്വന്തം സിനിമ സൂപ്പര്ഡ്യുപ്പര്ഹിറ്റ് ആണ്, നൂറു ദിവസം, തെകയ്ക്കും, കാണികള്ഇടിച്ച് കയറുകയാണ്‍, പാട്ടുകള്‍  കൊച്ചു കുഞ്ഞുങ്ങള്പോലും മൂളി നടക്കുകയാണ്, എന്നൊക്കെ തന്നെയാണ് ലാല്ജോസ്പട്ടാളംഎന്ന സിനിമയെ കുറിച്ചും, ബാബുരാജ്മനുഷ്യ മ്രിഗത്തെയും, ‘ബ്ലാക് ഡാലിയയെ കുറിച്ചും, എല്ലാവിവരമുള്ളസംവിധായകരും അവരവരുടെ എല്ലാ സിനിമകളെക്കുറിച്ചും പറഞ്ഞിരുന്നത്. എന്നിട്ട് സിനിമയുടെ നിര്മാതാക്കളെല്ലാം സന്തോഷമായി ജീവിച്ചോ?

സിനിമ വ്യത്യസ്തമാണ് എന്ന് എല്ലാ സിനിമക്കും മുന്പ് നിങ്ങള്അവകാശപ്പെടാറുണ്ട്. ഒരേ കഥാ സന്ദര്ഭങ്ങളും, പല ഇടങ്ങളില്നിന്നും അടിച്ച് മാറ്റിയ കഥകളും, സീനുകളും കാണാന്ഞങ്ങള്കാശ് മുടക്കണം എന്ന് പറയുന്നതും, സന്തോഷ് പണ്ടിറ്റിന്റെ സിനിമ കാണാന്കൊള്ളാത്തതാണെന്നും നിങ്ങള്തീരുമാനിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? മുടക്ക് മുതല്തിരിച്ച് പിടിക്കുന്നതാണ് ഹിറ്റ് സിനിമ എങ്കില്‍, ‘ക്രിഷ്ണനും രാധയുംഹിറ്റ് ആണ്‍. കലാമൂല്യമുള്ളത് മാത്രമാണ് നല്ല് സിനിമകളെങ്കില്‍, നിങ്ങളെടുക്കുന്നതിലും ക്രിഷ്ണനും രാധയും പോലെ ചവറുകള്ഉണ്ട്. തുറന്ന് പറയട്ടെ, വ്യത്യസ്തതമായതു കൊണ്ടു തന്നെയാണ് സന്തോഷ് പണ്ടിറ്റിന്റെ സിനിമ ആളുകള്കാണുന്നത്. നിങ്ങളുടെ പല സിനിമകള്ക്ക് ആളു കയറാത്തതും.

ഇത് മലയാളം സിനിമയുടെ കൂട്ടത്തില്പെടുത്തണ്ട എന്ന് ഏതോ വിവരദോഷി പറഞ്ഞിരിക്കുന്നു. അത് പറയാന്മലയാളം സിനിമ അവന്റെ തറവാട് സ്വത്താണോ? സിനിമക്കാരനും, ഡിസ്റ്റ്ട്രിബ്യൂട്ടറും, തിയേറ്ററുകാരനും തീരുമാനിക്കുന്നത് മാത്രമല്ല സിനിമ. സ്റ്റേറ്റ് അവാര്ഡ് കിട്ടാതാവുമ്പൊ മാത്രം ജനങ്ങള്തരുന്നതാണ് യഥാര്ത്ത അവാര്ഡ് എന്ന് പറഞ്ഞാല്പോര. സിനിമ നിര്മിക്കുമ്പോഴും, അതെഴുതുമ്പോഴും, അതില്അഭിനയിക്കുമ്പോഴും സെന്സ് വേണം, സെന്സിബിലിറ്റി വേണം, സെന്സിറ്റിവിറ്റി വേണംഎല്ലാത്തിലും വലുത് നടന്മാരും സംവിധായകരും അല്ല. സിനിമ കാണുന്ന ജനങ്ങളാണ്. നിങ്ങളെ ഉണര്ത്താന്ഇനിയും സന്തോഷ് പണ്ടിറ്റുമാര്ഉണ്ടാവട്ടേ.



ന്യൂസ് ചാനലുകളോട് രണ്ടു വാക്ക്: 

പൊട്ടിപൊളിഞ്ഞ് പോയ ഒരു സിനിമയുടെയും പ്രൊഡ്യൂസറോ, ഡയറക്ടറോ, സ്വന്തം സിനിമ തല്ലിപൊളിയാണെന്ന് അത് റിലീസ് ചെയ്യുന്നതിനു മുന്‍പോ,  തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴൊ പറഞ്ഞിട്ടില്ല. ഇനി അത് പറയും എന്ന് എനിക്ക് തോന്നുന്നുമില്ല. എന്നാല്‍, ‘ക്രിഷ്ണനും രാധയും’ എന്ന സിനിമയുടെ സംവിധായകനും, പ്രൊഡ്യൂസറും ആയ സന്തോഷ് പണ്ടിറ്റിനെ, ഇന്റര്‍വ്യൂവിന്‍ വിളിച്ച് വരുത്തി, തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമക്ക് എങ്ങനെയുള്ള പ്രതികരണമാണ്‍ കിട്ടുന്നത് എന്ന് ചോദിച്ച ശേഷം, അദ്ദേഹം പറയുന്നത് കേട്ട് അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും, സിനിമ കണ്ട കുറേ കാണികളുടെ മോശം അഭിപ്രായങ്ങള്‍ കാണിക്കുകയും ചെയ്യുന്ന കലാപരിപാടി എന്ത് കൊണ്ട് ചാനലുകാര്‍ ഇതു പോലെ ഇറങ്ങിയ പല തല്ലിപൊളി സിനിമകളുടെ സംവിധായകരെ വച്ച് മുന്‍പ് കാണിച്ചില? അഥവാ, ഇനി കാണിക്കാന്‍ ഉദ്ധേശിക്കുന്നുണ്ടോ?
കാശുണ്ടാക്കാനും, പ്രശസ്തനാവാനും മാത്രമാണ്‍ സന്തോഷ് പണ്ടിറ്റ് സിനിമ പിടിച്ചത്. അല്ലാതെ മലയാള സിനിമയെ ഉദ്ധരിക്കാനാണെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെ ന്യൂസ് വാല്യു ഉള്ളത് കൊണ്ട് മാത്രമാണ്‍ നിങ്ങള്‍ സന്തോഷ് പണ്ടിറ്റിനെ ഇന്റര്‍വ്യു ചെയ്യുന്നത്. അല്ലാതെ സമൂഹത്തിനെ നന്നാക്കാനല്ല. നിങ്ങളുടെ മാധ്യമ ധര്‍മം. അതായിരുന്നുവെങ്കില്‍ ഇതൊരു വാര്‍ത്തയേ ആവില്ലായിരുന്നു.
തിയേറ്ററുകളില്‍ കാണുന്നതും, യു ട്യുബിലെ കമന്റ്സ് വായിച്ചതും വെച്ച് സന്തോഷ് പണ്ടിറ്റ് എന്ന വ്യക്തി ബഹുമാനം അര്‍ഹിക്കുന്നില്ല എന്നില്ല. ഷാനിമോളും, നികേഷ്കുമാ‍റും മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി പറയുന്ന കൂട്ടത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തെ പറ്റി കൂടി ഓര്‍ത്താല്‍ നന്ന്.
നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

ഒരു വിവരം കെട്ട പ്രേക്ഷകന്‍.